Surprise Me!

വര്‍ഷയെ പൊളിച്ചടുക്കി യുവാവ് | Oneindia Malayalam

2020-07-15 83 Dailymotion

അമ്മയുടെ ചികിത്സക്കായി പണം തികയാതെ വന്നതോടെ വലിയ പ്രതിസന്ധിയിലാവുകയും പിന്നീട് സാജന്‍ കേച്ചേരി എന്ന ചാരിറ്റി പ്രവര്ഡത്തകന്റെ ഫേസ്ബുക്ക് പേജില്‍ ലൈവിലൂടെ സഹായാഭ്യര്‍ത്ഥനയുമായി എത്തുകയും ചെയ്ത വര്‍ഷ എന്ന യുവതിയെ മലയാളികള്‍ മറന്നു കാണില്ല. വര്‍ഷയുടെ അന്നത്തെ ദയനീയത കണ്ട് നിരവധി പേര്‍ സഹായം നല്‍കിയിരുന്നു. എന്നാലിപ്പോള്‍ വര്‍ഷ വീണ്ടും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരിക്കുകയാണ്.അന്ന് പണം കണ്ടെത്താന്‍ സഹായിച്ചവര്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളാണ് പുതിയ ലൈവില്‍ഉന്നയിച്ചിട്ടുള്ളത്.. അന്ന് തന്നെ സഹായിച്ചവര്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നുവെന്നാണ് യുവതി കരഞ്ഞ് പറഞ്ഞത് . എന്നാല്‍ ആ ലൈവിന് മറുപടിയുമായി കുട്ടായി ആലുവ എന്ന വ്യക്തിയും ഫേസ്ബുക്കിലൂടെ രംഗത്ത് എത്തിയിട്ടുണ്ട്. വര്‍ഷയ്ക്ക് ആവശ്യമായതിലധികം പണം ലഭിച്ചെന്നും അത് മറ്റൊരാളുടെ ചികിത്സയ്ക്കായി നല്‍കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷ നല്‍കാന്‍ സാവകാശം ചോദിച്ചെന്നും പറയുന്ന വീഡിയോയില്‍ വേറെയും ആരോപണങ്ങള്‍ ഈ വ്യക്തി വര്‍ഷയ്ക്ക് എതിരെ ഉയര്‍ത്തുന്നുണ്ട്

Buy Now on CodeCanyon